الوضوء
അംഗ ശുദ്ധീകരണം
വുദൂവിന്റെ രൂപം
عن حُمْرَانَ مَوْلَى عُثْمَانَ h قال: أَنَّ عُثْمَانَ بْنَ عَفَّانَ h دَعَا بوَضُوءٍ. فَتَوَضَّأَ.فَغَسَلَ كَفَّيْهِ ثَلاَثَ مَرَّاتٍ. ثُمَّ مَضْمَضَ وَاسْتَنْثَرَ. ثُمَّ غَسَلَ وَجْهَهُ ثَلاَثَ مَرَّاتٍ. ثُمَّ غَسَلَ يَدَهُ الْيُمْنَى إِلَى الْمِرْفَقِ ثَلاَثَ مَرَّاتٍ. ثُمَّ غَسَلَ يَدَهُ الْيُسْرَى مِثْلَ ذٰلِكَ. ثُمَّ مَسَحَ رَأْسَهُ. ثُمَّ غَسَلَ رِجْلَهُ الْيُمْنَى إِلَى الْكَعْبَيْنِ ثَلاَثَ مَرَّاتٍ. ثُمَّ غَسَلَ الْيُسْرَى مِثْلَ ذٰلِكَ. ثُمَّ قَالَ: رَأَيْتُ رَسُولَ اللهِ ﷺ تَوَضَّأَ نَحْوَ وُضُوئِي هٰذَا. ثُمَّ قَالَ رَسُولُ اللهِ ﷺ: «مَنْ تَوَضَّأَ نَحْوَ وُضُوئِي هٰذَا، ثُمَّ قَامَ فَرَكَعَ رَكْعَتَيْنِ، لاَ يُحَدِّثُ فِيهِمَا نَفْسَهُ، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ». قَالَ ابْنُ شِهَابٍ: وَكَانَ عُلَمَاؤُنَا يَقُولُونَ: هٰذَا الْوُضُوءُ أَسْبَغُ مَا يَتَوَضَّأُ بِهِ أَحَدٌ لِلصَّلاَةِ. (متفق عليه، البخاري: (164/ 266 / 1)، مسلم: 262، أبو داود: 106)
ഹുംറാൻ h നിവേദനം ചെയ്യുന്നു: “ഉഥ്മാൻ ഒരു പാത്രത്തിൽ വെള്ളം കൊണ്ടു വരാൻ ആവശ്യപ്പെട്ടു. എന്നിട്ട് വുദൂ ചെയ്യാൻ ആരംഭിച്ചു: മുൻ കൈകൾ രണ്ടും മൂന്നു പ്രാവശ്യം കഴുകി. എന്നിട്ട് കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റി ചീറ്റുകയും ചെയ്‌തു. പിന്നീട് മുഖം മൂന്നു പ്രാവശ്യം കഴുകി. പിന്നീട് വലതു കൈ മുട്ടു വരെ മൂന്നു പ്രാവശ്യം കഴുകി അത് കഴിഞ്ഞ് ഇടതു കയ്യും അത് പോലെ കഴുകി. പിന്നീട് തല തടവിയശേഷം വലതുകാൽ ഞെരിയാണി വരെ മൂന്നു പ്രാവശ്യം കഴുകി.പിന്നീട് ഇടതുകാലും അതുപോലെ കഴുകി.
ശേഷം ഉഥ്മാൻ h പറഞ്ഞു: ഞാൻ ഇപ്പോൾ വുദൂ ചെയ്‌തതുപോലെ നബി ﷺ വുദൂ ചെയ്യുന്നതായി ഞാൻ കണ്ടിരുന്നു. എന്നിട്ട് പറഞ്ഞു: “ഓരാൾ ഞാൻ ഇപ്പോൾ വുദൂ ചെയ്‌തതുപോലെ വുദൂ ചെയ്യുകയും മനസ്സാന്നിധ്യത്തോടെ രണ്ടു റക്അത്ത് നിസ്‌കരിക്കുകയും ചെയ്‌താൽ അവന്റെ കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടുന്നതായിരിക്കും.”
ഇബ്‌നു ശിഹാബ് h പറഞ്ഞു: “ഈ രൂപമാണ് ഒരാൾ നിസ്‌കാരത്തിന്നു വേണ്ടി ചെയ്യേണ്ട വുദൂവിന്റെ ഏറ്റവും ശരിയായ രൂപം എന്നായിരുന്നു. ഞങ്ങളുടെ ഗുരുനാഥന്മാർ പറയാറുണ്ടായിരുന്നത്.”(മുത്തഫഖുൻ അലൈഹി, ബുഖാരി: 164, മുസ്‌ലിം: 226, അബൂദാവൂദ്: 106)