പാത്രങ്ങൾ
സ്വർണ്ണത്തിന്റെയും വെള്ളിയുടെയും പാത്രങ്ങളല്ലാതെ മറ്റു ഏത് പാത്രങ്ങൾ ഉപയോഗിക്കുന്നതും അനുവദിനീയമാണ്. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും പാത്രങ്ങൾ ഉപയോഗിച്ചു അന്നപാനം നടത്തുന്നത് മാത്രം നിഷിദ്ധമാണ്.
عن حذيفة h قال: إِنَّ رَسُولَ اللهِ ﷺ قَالَ: «لاَ تَشْرَبُوا فِي إِنَاءِ الذَّهَبِ وَالْفِضَّةِ. وَلاَ تَلْبَسُوا الدِّيبَاجَ وَالْحَرِيرَ. فَإِنَّهُ لَهُمْ فِي الدُّنْيَا، وَهُوَ لَكُمْ فِي الآخِرَةِ، يَوْمَ الْقِيَامَةِ». (متفق عليه، البخاري: 5633، مسلم: 2067، الترمذي: 1939)
ഹുദൈഫ h നിവേദനം: “സ്വർണ്ണത്തിന്റെയും വെള്ളിയുടെയും പാത്രങ്ങളിൽ നിങ്ങൾ കുടിക്കരുത്, പട്ടുവസ്‌ത്രം ധരിക്കുകയുമരുത്, (പുരുഷന്മാരെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്) അവ ദുനിയാവിൽ അവിശ്വാസികൾക്കും പരലോകത്ത് വിശ്വാസികൾക്കുമുള്ളതാണ്.”
عَنْ أُمِّ سَلَمَةَ زَوْجِ النَّبِيِّ ﷺ أَنَّ رَسُولَ اللهِ ﷺ قَالَ: «الَّذِي يَشْرَبُ فِي إِنَاءِ الْفِضَّةِ إِنَّمَا يُجَرْجِرُ فِي بَطْنِهِ نَارَ جَهَنَّمَ». (متفق عليه، البخاري: 5634، مسلم: 2065، ابن ماجه: 1939)
ഉമ്മുസലമ നിവേദനം: “വെള്ളിയുടെ പാത്രങ്ങളിൽ കുടിക്കുന്നവർ നരകത്തിലെ തീക്കനലുകളാണ് അവരുടെ വയറുകളിലേക്ക് നിറച്ചുകൊണ്ടിരിക്കുന്നത്.”
ബുഖാരിയുടെ റിപ്പോർട്ടിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും പാത്രങ്ങൾ എന്നാണുള്ളത്. ഇമാം മുസ്‌ലിം പറയുന്നു: “എല്ലാ റിപ്പോർട്ടുകളിലുമുള്ളതിൽ നിന്നു ഭിന്നമായി തിന്നുക എന്നതും സ്വർണ്ണമെന്നതും ഇബ്‌നു മിസ്ഹറിന്റെ റിപ്പോർട്ടിൽ മാത്രമാണുള്ളത്. അത് നിവേദന പരമ്പരയിൽ ഒറ്റപ്പെട്ട രിവായത്താണെങ്കിലും ശരിയായതു തന്നെയാണ്. കാരണം സ്വർണ്ണത്തിന്റെ പാത്രങ്ങളിൽ തിന്നുന്നതും കുടിക്കുന്നതും വെള്ളിയുപയോഗിച്ച് അവ ചെയ്യുന്നതിലേറെ ഗൗരവമാണെന്ന് വ്യക്തമാണല്ലോ.” (ശൈഖ് അൽബാനി;ഇർവാഉൽഗലീൽ (69/1)