വിസർജ്ജന മര്യാദകൾ
1. വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ
«بِسْمِ اللهِ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الخُبُثِ وَالخَبَائِثِ»
എന്നു ചൊല്ലൽ സുന്നത്താകുന്നു.
“അല്ലാഹുവേ, ആണ്‍ പിശാചുക്കളി(ഖുബ്‌സ്)ൽ നിന്നും പെണ്‍പിശാചുക്കളി(ഖബാഇസ്)ൽ നിന്നും നിന്നോട് ഞാൻ കാവലിനെ തേടുന്നു.”
عن عليِّ بن أَبي طَالِبٍ h، أنَّ رسولَ الله ﷺ قال «سَتْرُ مَا بَيْنَ أعْيُنِ الجِنِّ وَعَوْرَاتِ بَنِي آدَمَ إذَا دَخَلَ أَحَدُهُمِ الخَلاَءَ أنْ يَقُولَ: بِسْمِ الله» صحيح؛ (صحيح الجامع: 3611، الترمذي: 603)
അലി h നിവേദനം: നബി ﷺ പറഞ്ഞു: “വിസർജ്ജ്യ സ്ഥലത്ത് പ്രവേശിക്കുമ്പോൾ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നുവെങ്കിൽ, ജിന്നുകൾക്കും മനുഷ്യർക്കും ഇടയിലെ മറയായി അത് വർത്തിക്കുന്നതാകുന്നു.”
عَنْ أَنَسِ بْنِ مَالِكٍ h، أَنَّ النَّبِيَّ ﷺ كَانَ إِذَا دَخَلَ الْخَلاَءَ قَالَ: «اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الخُبُثِ وَالخَبَائِثِ» (متفق عليه، البخاري: 142، مسلم: 375)
അനസ് h നിവേദനം: “വിസർജ്ജ്യ സ്ഥലത്ത് പ്രവേശിക്കുമ്പോൾ (അല്ലാഹുവേ, ഞാൻ നിന്നോട് ഖുബ്‌സിൽ നിന്നും ഖബാഇസിൽ നിന്നും കാവൽ തേടുന്നു എന്ന് നബി ﷺ പറയാറുണ്ടായിരുന്നു)”.
2. പുറത്ത് വരുമ്പോൾ
വിസർജ്ജ്യ സ്ഥലത്ത് നിന്ന് പുറത്ത് വരുമ്പോൾ നബി ﷺ “അല്ലാഹുവേ, നിന്നോട് ഞാൻ പൊറുക്കലിനെ ചോദിക്കുന്നു” എന്ന് പറയാറുണ്ടായിരുന്നു.
عَنْ عَائِشَةَ ، قَالَتْ: كَانَ رَسُولُ اللهِ ﷺ إِذَا خَرَجَ مِنَ الْغَائِطِ قَالَ: «غُفْرَانَكَ» (صحيح؛ صحيح الجامع: 4714، أبوداود 30، الترمذي 7)
ആയിശാ നിവേദനം: “വിസർജ്ജ്യ സ്ഥലത്ത് നിന്നു പുറത്ത് വരുമ്പോൾ غُفْرَانَكَ (ഞാൻ നിന്നോട് പൊറുക്കലിനെ ചോദിക്കുന്നു) എന്ന് നബി ﷺ പറയാറുണ്ടായിരുന്നു.”
3. പ്രവേശിക്കുമ്പോൾ ഇടതു കാലും, പുറത്തിറങ്ങുമ്പോൾ വലതു കാലും ആദ്യം വെക്കേണ്ടതാണ്.
നല്ല കാര്യങ്ങൾക്കു വലത്തേതും, താഴ്ന്ന സംഗതികൾക്ക് ഇടത്തേതും ആദ്യം വെക്കുക എന്നതായിരുന്നു പ്രവാചക ചര്യ.
4. മറയില്ലാത്ത സ്ഥലമാണെങ്കിൽ
عَنْ جَابِرٍ h قَالَ: خَرَجْنَا مَعَ رَسُولِ اللهِ ﷺ فِي سَفَرٍ وَكَانَ رَسُولُ اللهِ ﷺ لا يَأْتِي الْبَرَازَ حَتَّى يَتَغَيَّبَ فَلا يُرَى. صحيح؛ (صحيح ابن ماجه 268)
ജാബിർ h നിവേദനം: “ഞങ്ങൾ നബി ﷺയോടൊന്നിച്ച് ഒരു യാത്രയിലായിരുന്നു. അവിടുന്ന് വിസർജ്ജ്യാവശ്യങ്ങൾക്ക് വേണ്ടി പുറപ്പെട്ടാൽ നോക്കിയാൽ കാണാത്ത ദൂരം വരെ പോയി മറയുമായിരുന്നു.
5. ഇരുന്ന ശേഷം മാത്രം വസ്‌ത്രം നീക്കുക
عن ابنِ عُمَرَ ، «أنَّ النَّبِيَّ ﷺ كانَ إِذَا أرَادَ حَاجَةً لاَ يَرْفَعُ ثَوْبَهُ حَتَّى يَدْنُوَ مِنَ الأرْضِ» صحيح؛ (صحيح الجامع: 4652، أبو داود: 14، الترمذي14)
ഇബ്‌നു ഉമർ നിവേദനം: “വിസർജ്ജ്യാവശ്യത്തിന് വേണ്ടി നബി ﷺ വസ്‌ത്രം ഉയർത്താറുണ്ടായിരുന്നത് നിലത്തോട് അടുക്കുമ്പോൾ മാത്രമായിരുന്നു.”
6. വിജനപ്രദേശമായിരുന്നാലും കെട്ടിടങ്ങൾക്കിടയിലായിരുന്നാലും ഖിബ്‌ലക്ക് നേരെ തിരിയൽ അനുവദിനീയമല്ല
عَنْ أَبِي أَيُّوبَ h، أَنَّ النَّبِيَّ ﷺ قَالَ: «إِذَا أَتَيْتُمُ الْغَائِطَ فَلاَ تَسْتَقْبِلُوا الْقِبْلَةَ وَلاَ تَسْتَدْبِرُوهَا، بِبَوْلٍ وَلاَ غَائِطٍ. وَلٰكِنْ شَرِّقُوا أَوْ غَرِّبُوا». قَالَ أَبُو أَيُّوبَ: فَقَدِمْنَا الشَّامَ. فَوَجَدْنَا مَرَاحِيضَ قَدْ بُنِيَتْ قِبَلَ الْقِبْلَةِ. فَنَنْحَرِفُ عَنْهَا وَنَسْتَغْفِرُ الله. صحيح؛ (البخاري: 394، مختصر مسلم: 109 ، أبو داود، الترمذي)
അബൂഅയ്യൂബ് അൽ അൻസാരി h നിവേദനം: നബി ﷺ പറഞ്ഞു: “നിങ്ങളിൽ വല്ലവരും വിസർജ്ജ്യ സ്ഥലത്ത് വന്നാൽ ഖിബ്‌ലക്ക് നേരെയോ പിന്നിട്ടോ ഇരിക്കരുത്. കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിയുക. അബൂഅയ്യൂബ് തുടരുന്നു. അങ്ങനെ ഞങ്ങൾ ശാം പ്രദേശങ്ങളിൽ എത്തിയപ്പോൾ കഅ്ബക്ക് നേരെയായി കക്കൂസുകൾ പണിതത് കണ്ടു. ഞങ്ങൾ അതിൽ തെറ്റിയായിരുന്നു ഇരുന്നിരുന്നത്. എങ്കിലും ഞങ്ങൾ അല്ലാഹുവിനോട് പാപമോചനം തേടുന്നു.”
7. വഴിയരികിലോ ജനങ്ങൾ വിശ്രമിക്കുന്ന തണലുകളിലോ വിസർജ്യം ചെയ്യുന്നത് നിഷിദ്ധമാകുന്നു
عن أَبِي هُرَيْرَة h، أَنَّ رَسُول اللهِ ﷺ قال: «اتَّقُوا الَّلاعِنَيْنِ. قالُوا: وَما الَّلاعِنَانِ يَا رَسُولَ الله؟ قال: الَّذي يَتَخَلَّى في طَرِيقِ النَّاسِ أوْ ظِلِّهِمْ». صحيح؛ (مسلم: 269، صحيح الجامع: 110، أبوداود: 25)
അബൂഹുറൈറ h നിവേദനം: നബി ﷺ പറഞ്ഞു: “നിങ്ങൾ ശാപകരമായ രണ്ട് പ്രവർത്തികൾ വെടിയുക. എന്താണ് ശാപകരമായ രണ്ട് കാര്യങ്ങൾ എന്ന് ഞങ്ങൾ ചോദിച്ചപ്പോൾ വഴിയിലോ വിശ്രമ സ്ഥലങ്ങളിലോ വിസർജ്ജിക്കലാകുന്നു അത് എന്ന് മറുപടി പറഞ്ഞു.” (സ്വഹീഹുൽ ജാമിഅ്: 11, അബൂദാവൂദ്, മുസ്‌ലിം)
8. കുളിക്കുന്ന സ്ഥലത്ത് മൂത്രമൊഴിക്കുന്നതു വെറുക്കപ്പെട്ടതാണ്
عَنْ أَبِي هُرَيْرَةَ h، قَالَ: «نَهَى رَسُولُ اللهِ ﷺ أَنْ يَمْتَشِطَ أَحَدُنَا كُلَّ يَوْمٍ، أَوْ يَبُولَ فِي مُغْتَسَلِهِ» صحيح (صحيح النسائي 232، أبو داود)
“ദിവസവും മുടി ചീകുന്നതും കുളിക്കുന്ന സ്ഥലത്ത് മൂത്രമൊഴിക്കുന്നതും ഞങ്ങളോട് നബി ﷺ വിലക്കിയിരുന്നു.”
9. ഒഴുക്കില്ലാത്ത വെള്ളത്തിൽ മൂത്രമൊഴിക്കുന്നത് നിഷിദ്ധമാണ്
عَنْ جَابِرٍ h عَنْ رَسُولِ اللهِ ﷺ: «أَنَّهُ نَهَى أَنْ يُبَالَ فِي الْمَاءِ الرَّاكِدِ». صحيح؛ (صحيح الجامع: 6814، مسلم: 281، النسائي: 399)
“ജാബിർ h നിവേദനം: ഒഴുകാത്ത വെള്ളത്തിൽ മൂത്രമൊഴിക്കുന്നത് നബി ﷺവിലക്കിയിട്ടുണ്ട്.”
10. നിന്നു മൂത്രമൊഴിക്കുന്നതിൽ തെറ്റില്ല, ഇരിക്കുന്നതാണ് ഉത്തമം
عَنْ حُذَيْفَةَ h، قَالَ: كُنْتُ مَعَ النَّبِيِّ ﷺ، فَانْتَهَىٰ إِلَى سُبَاطَةِ قَوْمٍ، فَبَالَ قَائِماً، فَتَنَحَّيْتُ. فَقَالَ: «ادْنُهْ» فَدَنَوْت حَتَّى قُمْتُ عِنْدَ عَقِبَيْهِ. فَتَوَضَّأَ، فَمَسَحَ عَلَى خُفَّيْهِ. (متفق عليه، مسلم: 273 ، البخاري، أبو داود، الترمذي)
ഹുദൈഫ h നിവേദനം: “നബി ﷺ ഒരിക്കൽ ചില ഗോത്രക്കാരുടെ ചവറുകൾ നിക്ഷേപിക്കുന്ന സ്ഥലത്ത് എത്തിപ്പെട്ടു.നബി ﷺ നിന്നു മൂത്രമൊഴിക്കാൻ തുടങ്ങി. ഞാൻ ദൂരത്തേക്ക് മാറിയപ്പോൾ എന്നോട് വളരെ അടുത്ത് നിൽക്കാൻ പറയുകയും, ശേഷം അവിടുന്ന് വുദൂ ചെയ്‌തു കാലുറയിൽ തടവകുയുമുണ്ടായി.”
ഇരിക്കുന്നതാണ് കൂടുതൽ നല്ലെതെന്ന് പറയാൻ കാരണം അതായിരുന്നു നബി ﷺ കൂടുതൽ ചെയ്യാറുണ്ടായിരുന്നത് എന്നതിനാലാണ്. എത്രത്തോളമെന്നാൽ
عَنْ عَائِشَةَ ، قَالَتْ: «مَنْ حَدَّثَكمُ أَنَّ النَّبِيّ ﷺ كَانَ يَبُولُ قَائماً فَلاَ تُصَدِّقُوهُ. مَا كَانَ يَبُولُ إلاَّ قاَعِداً». صحيح؛ (صحيح النسائي: 29، الترمذي: 12)
ആയിശ പറഞ്ഞു: “തിരുമേനി ﷺ നിന്നു മൂത്രമൊഴിക്കാറുണ്ടായിരുന്നുവെന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ അത് വിശ്വസിക്കരുത്. അവിടുന്ന് ഇരുന്നു മാത്രമേ മൂത്രമൊഴിച്ചിരുന്നുള്ളൂ.”
ഹുദൈഫ hയുടെ റിപ്പോർട്ടിനെ ഇത് നിരാകരിക്കുന്നില്ല. ഇരുവരും തങ്ങൾ കണ്ടത് റിപ്പോർട്ട് ചെയ്‌തുവെന്നു മാത്രം. ഉണ്ടെന്ന് സ്ഥാപിച്ചയാളുടെയടുത്ത് ഇല്ലെന്ന് നിഷേധിച്ചയാളുടെയടുത്തുള്ളതിനേക്കാൾ കൂടുതൽ വിവരമുള്ളതിനാൽ അതാണ് പരിഗണിക്കപ്പെടുക.
11. മൂത്രം പൂർണമായി വൃത്തിയാക്കൽ നിർബന്ധമാണ്
عن ابنِ عَبَّاسٍ ، قال: مَرَّ النَّبِيُّ ﷺ عَلَى قَبْرَيْنِ فَقَالَ: «إنَّهُما يُعَذَّبَانِ وَمَا يُعَذَّبَانِ في كَبِيرٍ أَمَّا هَذَا فَكَانَ لا يسْتنْزِهُ مِنَ الْبَوْلِ، وَأَمَّا هَذَا فَكَانَ يَمْشِي بِالنَّمِيمَةِ. (متفق عليه، البخاري: 216، مسلم:292 ،أبوداود: 20)
ഇബ്‌നു അബ്ബാസ് വിൽ നിന്നു നിവേദനം: “ഒരിക്കൽ നബി ﷺ രണ്ടു ഖബറുകളുടെ അടുത്തുകൂടി നടന്നു പോകുമ്പോൾപറഞ്ഞു: “ഇവർ രണ്ടു പേരും ശിക്ഷിക്കപ്പെടുന്നുണ്ട്. അത്ര വലിയ ഗൗരവമുണ്ടെന്ന് വിചാരിക്കപ്പെടാത്ത തെറ്റുകൾക്കാണ് ഇരുവരും ശിക്ഷിക്കപ്പെടുന്നത്. ഒരാൾ മൂത്രമൊഴിച്ച് നന്നായി വൃത്തിയാക്കാറുണ്ടായിരുന്നില്ല. രണ്ടാമൻ പരദൂഷണവുമായി ആളുകൾക്കിടയിലൂടെ നടക്കാറായിരുന്നു പതിവ്.”
12. ഗുഹ്യാവയവങ്ങൾ വലതു കൈ കൊണ്ട് സ്‌പർശിക്കുകയോ, ശുദ്ധീകരിക്കാൻ ഉപയോഗിക്കുകയോ ചെയ്യരുത്
عن أَبِي قَتَادَةَ عَنْ أَبِيهِ عَنْ النَّبِيِّ ﷺ قَالَ إِذَا بَالَ أَحَدُكُمْ فَلا يَأْخُذَنَّ ذَكَرَهُ بِيَمِينِهِ وَلا يَسْتَنْجِي بِيَمِينِهِ. صحيح؛ (صحيح ابن ماجه: 25، البخاري: 154 ، مسلم: 267)
അബൂഖതാദ h നിവേദനം: “നിങ്ങൾ മൂത്രമൊഴിക്കുമ്പോൾ വലതു കൈ കൊണ്ട് ലിംഗം സ്‌പർശിക്കുകയോ ശുദ്ധീകരിക്കുകയോ ചെയ്യരുത്.”
13. ശുദ്ധീകരണത്തിന് വെള്ളമോ കല്ലോ അത് പോലുള്ള മറ്റു വസ്‌തുക്ക
ളോ ഉപയോഗിക്കാവുന്നതാണ്, വെള്ളം തന്നെയാണ് ഉത്തമം.
أَنسَ بنِ مالكٍ h يَقُولُ: «كَانَ رَسُولُ اللهِ ﷺ يَدْخُلُ الْخَلَاءَ فَأَحْمِلُ أَنَا، وَغُلَامٌ نَحْوِي، إِدَاوَةً مِنْ مَاءٍ، وَعَنَزَةً فَيَسْتَنْجِي بِالْمَاءِ»
(متفق عليه، البخاري: 152 ، مسلم: 271)
അനസ് h വേദനം: “പ്രവാചക തിരുമേനി ﷺ വിസർജ്ജ്യ സ്ഥലത്തേക്ക് പുറപ്പെടുമ്പോൾ ഞാനും എന്റെ കൂടെയുണ്ടായിരുന്ന ഒരു ബാലനും ചെറിയ ഒരു തോൽ പാത്രത്തിൽ വെള്ളവും ഊന്നുവടിയുമായി കൂടെ പോകുമായിരുന്നു. തിരുമേനി വെള്ളമുപയോഗിച്ച് ശൗചം ചെയ്യുമായിരുന്നു.”
عَائِشَةَ ، أَنَّ رَسولَ اللهِ ﷺ قالَ: «إذَا ذهبَ أحدُكُمْ إلى الُغَائِطِ فَلْيَذْهَبْ مَعَهُ بثلاثَةِ أحْجَارٍ فَلْيَسْتَطِبْ بِهَا فإِنَّها تَجْزي عنْهُ».
صحيح؛ (صحيح النسائي:43، أبو داود: 40)
ആയിശ നിവേദനം: “ആരെങ്കിലും വിസർജ്ജ്യ സ്ഥലത്ത് പ്രവേശിച്ചാൽ തന്റെ കൂടെ മൂന്നു കല്ലുകൾ കരുതട്ടെ. വെള്ളത്തിനു പകരമായി അതുപയോഗിച്ചാലും മതിയാകുന്നതാണ്.”
14. മൂന്നിൽ കുറവായ കല്ലുകൾ കൊണ്ട് ശുചീകരിക്കാവതല്ല
قِيلَ لِسَلْمَانَ h: قَدْ عَلَّمَكُمْ نَبِيُّكُمْ ﷺ كُلَّ شَيْءٍ، حَتَّى الْخِرَاءَةَ، فَقَالَ سَلْمَانُ: أَجَلْ «نَهَانَا أَنْ نَسْتَقْبِلَ الْقِبْلَةَ بِغَائِطٍ أَوْ ببَوْلٍ، أوْ أَنْ نَسْتَنْجِيَ بِالْيَمِينِ، أَوِ أنْ يَسْتَنْجِيَ أَحَدُنَا بِأَقَلَّ مِنْ ثَلَاثَةِ أَحْجَارٍ، أَوْ أنْ نَسْتَنْجِيَ بِرَجِيعٍ أَوْ بِعَظْمٍ»، صحيح؛ (مسلم: 262 ، الترمذي: 16، صحيح ابن ماجه: 255)
സൽമാൻ അൽ ഫാരിസി h നിവേദനം: “അദ്ദേഹത്തോട് ആരോ ചോദിച്ചു: നിങ്ങളുടെ പ്രവാചകൻ നിങ്ങൾക്ക് വിസർജ്ജ്യ മര്യാദകൾ വരെയുള്ള കാര്യങ്ങളെല്ലാം പഠിപ്പിച്ചിരിക്കുന്നുവല്ലോ? ഞാൻ പറഞ്ഞു: അതെ, പഠിപ്പിച്ചിട്ടുണ്ട്. ഖിബ്‌ലക്ക് അഭിമുഖമായിരുന്നു വിസർജ്ജിക്കുന്നതും വലതു കൈ കൊണ്ട് ശുചീകരിക്കുന്നതും, എല്ല്, മൃഗങ്ങളുടെ ഉണങ്ങിയ കാഷ്‌ഠം എന്നിവ കാണ്ട് ശുചീകരിക്കുന്നതും മൂന്നിൽ കുറവ് കല്ലുകൾ ശുചീകരണത്തിന് ഉപയോഗിക്കുന്നതും നബി ﷺ ഞങ്ങളോട് വിരോധിച്ചിട്ടുണ്ട്.”
15. മൃഗങ്ങളുടെ കാഷ്‌ഠമോ എല്ലുകളോ ശുചീകരണത്തിനു ഉപയോഗിക്കാൻ പാടില്ല
عن جابر بن عبدالله h: «نَهى رَسولُ اللهِ ﷺ أنْ يُتَمَسَّحَ بعَظْمٍ، أوْ ببَعْرٍ». (صحيح؛ مسلم: 263، الترمذي: 1939)
ജാബിർ h നിവേദനം: “എല്ലുകൾ ഒട്ടകത്തിന്റെ കാഷ്‌ഠം എന്നിവ ഉപയോഗിച്ചു ശുചീകരിക്കുന്നത് നബി ﷺ വിലക്കിയിട്ടുണ്ട്.”