2. മാലിന്യങ്ങൾ
ശരാശരിയാളുകൾ വെറുക്കുന്നതും തങ്ങളുടെ ശരീരത്തിൽ പുരളാതെ സൂക്ഷിക്കുന്നതും കഴുകി വൃത്തിയാക്കാറുള്ളതുമായ മലം, മൂത്രം എന്നിവ പോലെയുള്ള വസ്‌തുക്കളെയാണ് ഇവിടെ മാലിന്യങ്ങൾ (النَّجَاسَات) എന്നത് കൊണ്ട് വിവക്ഷിക്കുന്നത്.
പ്രകൃതിയിലെ മുഴുവൻ വസ്‌തുക്കളും ശുദ്ധമാണ് എന്നതാണ്
ഇസ്‌ലാമിന്റെ പൊതുതത്വം. ഏതെങ്കിലുമൊരു വസ്‌തുവിനെ സംബന്ധിച്ച് അത് മാലിന്യമാണ് എന്ന് പറയണമെങ്കിൽ അതിനു വ്യക്തമായ തെളിവു ആവശ്യമാണ്. അതില്ലാത്തിടത്തോളം പൊതു മാനദണ്ഡമനുസരിച്ച് നമുക്ക് ഏതൊരു വസ്‌തുവിനെയും ശുദ്ധമായി കണക്കാക്കാവുന്നതാണ്. ഒരു വസ്‌തു മാലിന്യമാണ് എന്ന് പറയുക വഴി നിരവധി പ്രശ്‌നങ്ങൾ(നിയമങ്ങൾ) ഉത്ഭവിക്കുന്നുണ്ട്. അതിനാൽ തന്നെ ഖണ്ഠിതമായ തെളിവ് കൂടാതെ ഏതെങ്കിലുമൊന്നിനെ കുറിച്ച് അത് നജസ് ആണെന്ന്പറയാൻ പറ്റില്ല.
പ്രാമാണികമായ തെളിവുകൾ വഴി മാലിന്യമെന്നു സ്ഥിരപ്പെട്ട ചില സംഗതികളാണ് താഴെ പറയുന്നത്: