نِ الْحَمدُ لله، نحمده و نَسْتَعِينُهُ وَنَسْتَغْفِرُهُ وَنَعُوذُ بِا لله مِنْ شُرُورِ أَنْفُسِنَا و سيئات أعمالنا، مَنْ يَهْدِ الله فَلاَ مُضِلَّ لَهُ وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلهَ إِلاَّ الله، وَأَشْهَدُ أَنُ مُحمَّدًا عَبْدُ هُ وَرَسُولُهُ وعلى آله وصحبه ومن اهتدى بهديه ، واستن بسنته إلى يوم الدين.
أَمَّا بَعْدُ؛ فإنَّ أَصْدَقَ الْحَدِيثَ كِتَابُ اللهِ وَأَحْسَنَ الْهَدْيِ هَدْيُ مُحَمَّدٍ وَشَرُّ الأُمُورِ مُحْدَثَاتُهَا وَكُلُّ مُحْدَثَةٍ بِدْعَةٌ وَكُلُّ بِدْعَةٍ ضَلاَلَةٌ وَكُلُّ ضَلاَلَةٍ فِي النَّار.
പരിശുദ്ദ ഖുര്‍ആനും ഹിക്ക്മത്തുമുപയോഗിച്ച് മനുഷ്യ സമൂഹത്തെയാകമാനം അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് വഴി നടത്താന്‍ വേണ്ടി സത്യമതവും സന്മാര്‍ഗവുമായി മുഹമ്മദ് നബിﷺയെ അല്ലാഹു നിയോഗിച്ചു. തനിക്ക് വഹ്‌യായി അല്ലാഹുവില്‍ നിന്ന് ലഭിക്കുന്നത് പിന്‍പറ്റി ജീവിക്കാനും അതിന് വിരുദ്ധമായ കാര്യങ്ങളെല്ലാം വെടിയാനും നബിﷺയോട് കല്‍പിക്കുകയും ചെയ്‌തു.
اتَّبِعْ مَا أُوحِيَ إِلَيْكَ مِن رَّبِّكَ ۖ لَا إِلَٰهَ إِلَّا هُوَ ۖ وَأَعْرِضْ عَنِ الْمُشْرِكِينَ ١٠٦
“നിന്റെ രക്ഷിതാവില്‍നിന്ന് നിനക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സന്ദേശം നീ പിന്തുടരുക അവനല്ലാതെ യതാര്‍ത്ഥ ആരാധ്യനില്ല തന്നെ, അല്ലാഹുവില്‍ പങ്കു ചേര്‍ക്കുന്നവരില്‍ നിന്ന് നീ തിരിഞ്ഞു കളയുകയും ചെയ്യുക. (സൂറത്ത് അൻആം: 106)
നബിﷺയോട് കല്‍പിച്ചതു തന്നെ തന്റെ അനുയോയികളോടും അല്ലാഹു കല്‍പിക്കുകയുണ്ടായി,
اتَّبِعُوا مَا أُنزِلَ إِلَيْكُم مِّن رَّبِّكُمْ وَلَا تَتَّبِعُوا مِن دُونِهِ أَوْلِيَاءَ ۗ قَلِيلًا مَّا تَذَكَّرُونَ ‎٣
“നിങ്ങളുടെ രക്ഷിതാവില്‍ നിന്ന് നിങ്ങള്‍ക്ക് അവതീര്‍ണമായതു നിങ്ങള്‍ പിന്‍പറ്റിക്കൊള്ളുക, അവനെ കൂടാതെ മറ്റ് ബന്ധുക്കളെ (അവരുടെ കല്‍പനകളെ ) നിങ്ങള്‍ സ്വീകരിച്ചു പോകരുത്.” (സൂറത്ത് അഅ്റാഫ്: 3)
അല്ലാഹുവിന്റെ കല്‍പനകള്‍ക്കെതിരു പ്രവര്‍ത്തിക്കുന്നതിനെതിരെ ശക്തമായി മുന്നറിയിപ്പു നല്‍കുകയും ചെയ്‌തിരിക്കുന്നു.
يَا أَيُّهَا الَّذِينَ آمَنُوا لَا تُقَدِّمُوا بَيْنَ يَدَيِ اللَّهِ وَرَسُولِهِ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ سَمِيعٌ عَلِيمٌ ‎١
“വിശ്വാസികളേ നിങ്ങള്‍ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും കല്‍പനകളുടെ മുന്നില്‍ കടന്നു പ്രവര്‍ത്തിച്ചു പോകരുത്.” (അൽ ഹുജ്റാത്ത് 1)
പ്രസ്‌തുത ആയത്തിന്റെ ആശയമായി ഇബിന്‍ അബ്ബാസ് പറയുകയുണ്ടായി: അതായത് ഖുര്‍ആനിനും സുന്നത്തിനും വിരുദ്ദമായി നിങ്ങള്‍ പ്രവര്‍ത്തിച്ചു പോകരുത്.
പണ്ഡിതന്മാര്‍ അറിവില്ലാത്തവര്‍ എന്നിങ്ങനെ രണ്ടു വിഭാഗമായാണ് ജനങ്ങളെ അല്ലാഹു തിരിച്ചിരിക്കുന്നത്, അറിവില്ലാത്തവര്‍ അറിവുള്ളവരോട് ചോദിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തിരിക്കുന്നു.
فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ ‎٤٣
“നിങ്ങള്‍ അറിവില്ലാത്തവരാണെങ്കില്‍ ഉത്‌ബോധനം ലഭിച്ചവരോട് നിങ്ങള്‍ ചോദിക്കുക.” (നഹ്ൽ: 43)
അറിവില്ലാത്ത ഒരാള്‍ ഒരു പണ്ഡിതനെ സമീപിച്ച് തനിക്കറിവില്ലാത്ത കാര്യങ്ങളെ സംബന്ധിച്ച് ചോദിക്കുകയും സത്യമെന്തെന്ന് അന്വേഷിക്കുകയും ചെയ്യുമ്പോള്‍ പണ്ഡിതന്മാർക്കെങ്ങിനെയാണ് നിങ്ങള്‍ ചോദിച്ച വിഷയത്തില്‍ അങ്ങിനെയും ഇങ്ങനെയും രണ്ടഭിപ്രായങ്ങളുണ്ട് നിങ്ങള്‍ക്ക് വേണ്ടത് സ്വീകരിക്കാം എന്നു പറയുക? അങ്ങിനെ പറയു ന്നുവെങ്കില്‍ അതിനര്‍ത്ഥം “മതനിയമങ്ങള്‍ നോക്കാതെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിച്ചു കൊള്ളുക എന്നു അവർ പറയുന്നതു എന്നതാണ്.” (ഇമാം ശാത്വിബി, അൽ മുവാഫഖാത്ത് 4/143)
പണ്ഡിതന്മാരുടെയടുത്ത് വന്ന് ആളുകള്‍ ചോദിക്കുന്നതിന്റെ ഉദ്ദേശ്യം അവര്‍ക്ക് മതവിധിയെ കുറിച്ച് അറിവുണ്ടെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ്, അവര്‍ മറുപടി നൽകേണ്ടത് പ്രസ്‌തുത വിഷയങ്ങളില്‍ തന്റെയടുക്കല്‍ തെളിവിന്റെയടിസ്ഥാന ത്തില്‍ പരിഗണനിയമായ അഭിപ്രായം മാത്രമാണ്, അല്ലാതെ ആ വിഷയത്തിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചല്ല.
ഏതു വിഷയത്തെക്കുറിച്ച് ചോദിച്ചാലും അതില്‍ വ്യത്യസ്‌ത അഭിപ്രായമുണ്ടെന്ന മറുപടികള്‍ കേട്ട് ആളുകള്‍ക്ക് മടുത്തിരിക്കുന്നു. അത്തരം മറുപടികള്‍ക്കൊരു അറുതി വരുത്താന്‍ ഉദ്ദേശിച്ചും സാധാരണക്കാര്‍ക്ക് സഹായകരമാകുന്നതിനു വേണ്ടിയുമാണ് ഞാന്‍ ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ പരിഗണനീയമായ അഭിപ്രായം മാത്രമാണ് ഇതില്‍ പറഞ്ഞിട്ടുള്ളത്. ഞാന്‍ ശരിയായിക്കണ്ട കാര്യങ്ങള്‍ ശരിതന്നെയായിരിക്കട്ടേ എന്ന പ്രത്യാശയോടു കൂടി അല്ലാഹുവിനോട് പ്രാർഥിക്കുകയും ചെയ്യുന്നു. അത്തരത്തില്‍ ശരിയായ രീതിയില്‍ ഈ ഗ്രന്ഥത്തില്‍ വന്നതെല്ലാം അല്ലാഹുവിന്റെ ഔദാരൃം കൊണ്ട് മാത്രമാണ്, പ്രതീക്ഷക്ക് വിപരീതമായി സംഭവിച്ചിട്ടുള്ള വീഴ്ചകളില്‍ നിന്ന് അല്ലാഹുവിനോട് ഞാന്‍ പൊറുക്കലിനെ ചോദിക്കുന്നു, മുഴുവന്‍ വിഷയങ്ങളിലും പ്രാമാണികമായ അഭിപ്രായങ്ങള്‍ നല്‍കി അല്ലാഹു അനുഗ്രഹിക്കട്ടേ എന്നും അവനോട് തേടുന്നു.
ഈ ഗ്രന്ഥത്തിന് വിശ്വാസികള്‍ക്കിടയില്‍ സ്വീകാര്യതയുണ്ടാവട്ടേ എന്നും അവര്‍ക്ക് പ്രയോജനകരമായിത്തീരട്ടേയെന്നും പ്രാർഥിക്കുന്നതോടൊപ്പം ഇതിന്റെ പ്രതിഫലം സന്താനങ്ങളോ സമ്പത്തോ ഉപകാരം ചെയ്യപ്പെടാത്ത ദിവസത്തില്‍ എനിക്ക് പ്രയോജനം ചെയ്യട്ടേ എന്നും അല്ലാഹുവിനോട് പ്രാർഥിക്കുന്നു.
അബ്ദുല്‍ അദ്വീം ബദവി അല്‍ ഖലഫി