الحديث الثاني والأربعون
"يا ابن آدم إنك ما دعوتني ورجوتني"
عن أنس رضي الله عنه قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وآله وسلم يَقُولُ: [قَالَ اللَّهُ تَعَالَى: يَا ابْنَ آدَمَ إِنَّكَ مَا دَعَوْتَنِي وَرَجَوْتَنِي غَفَرْتُ لَكَ عَلَى مَا كَانَ مِنْكَ وَلاَ أُبَالِي. يَا ابْنَ آدَمَ لَوْ بَلَغَتْ ذُنُوبُكَ عَنَانَ السَّمَاءِ ثُمَّ اسْتَغْفَرْتَنِي غَفَرْتُ لَكَ . يَا ابْنَ آدَمَ إِنَّكَ لَوْ أَتَيْتَنِي بِقُرَابِ الأَرْضِ خَطَايَا ثُمَّ لَقِيتَنِي لاَ تُشْرِكُ بِي شَيْئًا لاَتَيْتُكَ بِقُرَابِهَا مَغْفِرَةً
رَوَاهُ التِّرْمِذِيُّ وَقَالَ: حَدِيثٌ حَسَنٌ صَحِيحٌ
ഹദീസ് 42 അല്ലാഹുവിൽ പ്രതീക്ഷിക്കുക
അനസ്(റ) നിവേദനം നബി(സ) അല്ലാഹുവിൽ നിന്നു പറയുകയുണ്ടായി ഹേ മനുഷ്യ പുത്രാ നീ എന്നോട് മാത്രം പ്രാർത്ഥിക്കുകയും എന്നെ പ്രതീക്ഷിക്കുകയും ചെയ്യുന്നിടത്തോളം ഞാൻ നിൻ്റെ തെറ്റുകൾ പൊറുത്തു തരാം അതു ഞാൻ വലുതായിക്കാണില്ല.
മനുഷ്യ പുത്രാ നിൻ്റെ പാപങ്ങൾ ആകാശം മുട്ടെ എത്തിയാലും നീ എന്നോട് പാപമോചനം തേടിയാൽ ഞാൻ നിനക്കു പൊറുത്തു തരാം. മനുഷ്യ പുത്രാ നീ ഭൂമി മുഴുവൻ തെറ്റുകളുമായി എന്നെ കണ്ടു മുട്ടിയാലും എന്നിൽ പങ്കു ചേർക്കാതെയാണ് നീ എന്നെ കാണുന്നതെങ്കിൽ അത്ര തന്നെ പാപമോചനവുമായി ഞാൻ നിന്നെ കണ്ടു മുട്ടുക തന്നെ ചെയ്യും. (തിർമിദി)