الحديث السادس والثلاثون


ARBAUNA 


"من نفس عن مسلم كربة"
عن أبي هُرَيْرَة رضي اللهُ عنه، عن النَّبِيِّ صلى الله عليه وسلم قال: [ مَنْ نَفَّسَ عَنْ مُؤمِنٍ كُرْبَةً مِنْ كُرَبِ الدُّنْيا نَفَّسَ اللهُ عَنْهُ كُرْبَةً من كُرَبِ يوْمِ القيامَةِ، ومَنْ يَسَّرَ على مُعْسِرٍ يَسَّرَ اللهُ عليه في الدنْيا والآخِرَةِ، وَمَنْ سَتَرَ مُسْلِماً سَتَرَهُ الله في الدُّنْيا والآخِرَةِ واللهُ في عَوْنِ الْعَبْدِ ما كانَ الْعَبْدُ في عَونِ أخيهِ. ومَنْ سلك طَريقاً يَلْتَمِسُ فِيهِ عِلْماً سَهَّلَ اللهُ له بِهِ طَرِيقاً إلى الجنَّةِ

وَمَا اجتَمَعَ قَوْمٌ في بَيْتٍ مِنْ بُيُوتِ اللهِ يَتْلُونَ كِتَابَ اللهِ ويَتَدَارَسُونَهُ بَيْنَهُمْ، إلا نَزَلَتْ عليهمُ السَّكِينَةُ، وغَشِيَتْهُمُ الرَّحْمَةُ، وحَفَّتهُمُ المَلائِكَةُ، وذَكَرَهُمُ اللهُ فيمَنْ عِنْدَه  وَمَنْ بَطَّأ بِه عَمَلُهُ لمْ يُسْرِعْ به نَسَبُهُ

رَوَاهُ مُسْلِمٌ بهذا اللفظ


ഹദീസ് 37 വിവിധ തരം നന്മകൾ


അബൂഹുറൈറയിൽ നിന്നു നിവേദനം, ആരെങ്കിലും ഒരു വിശ്വാസിയുടെ ദുരിതം നീക്കിയാൽ ദുനിയാവിലും പരലോകത്തുമുള്ള അയാളുടെ ദുരിതം അല്ലാഹു നീക്കും ആരെങ്കിലും ഒരു വിശ്വാസിക്ക് എളുപ്പമുണ്ടാക്കിയാൽ അയാൾക്ക് അല്ലാഹു ഇഹലോകത്തും പരലോകത്തും എളുപ്പമുണ്ടാക്കും ആരെങ്കിലും ഒരു വിശ്വാസിയുടെ ന്യൂനതകളെ മറച്ചുവെച്ചാൽ ദുനിയാവിലും പരോലകത്തും അല്ലുഹു അയാളടെ ന്യൂനതകളെ മറച്ചു വെക്കും ഒരാൾ മറ്റൊരാളുടെ ആവശ്യം നിറവേറ്റിക്കൊടുക്കുന്നതിൽ വ്യാപൃതനാകുന്നിടത്തോളം അല്ലാഹു അയാളുടെ സഹായത്തിനുണ്ടാകും.

വിജ്ഞാനം അന്വേഷിച്ച് ആരെങ്കിലും ഒരു വഴിയിലൂടെ പുറപ്പെട്ടാൽ അല്ലാഹു അയാൾക്ക് സ്വർഗത്തിലേക്കുളള വഴി എളുപ്പമാക്കും, ഏതെങ്കിലുമാളുകൾ അല്ലാഹുവിൻ്റെ ഭവനത്തിൽ ഒരുമിച്ചു കൂടി അവൻ്റെ ഗ്രന്ഥം പാരായണം ചെയ്യുകയും പഠിക്കുകയും ചെയ്താൽ അവർക്കിടയിലേക്ക് അല്ലാഹുവിൻ്റെ ശാന്തിയും സമാധാനവും ഇറങ്ങും അല്ലാഹുവിൻ്റെ കാരുണ്യം അവരെ പൊതിയുകയും മലക്കുകൾ അവരെ വലയം ചെയ്യുകയും  അല്ലാഹുവിൻ്റെയടുക്കൽ അവരുടെ നാമങ്ങൾ പറയപ്പെടുകയും ചെയ്യും. 

കർമ്മങ്ങൾ പ്രവർത്തിക്കാതെ ആരെങ്കിലും  പിറകിലായാൽ തറവാടുകൾ അവരെ മുന്നിലെത്തിക്കുകയില്ല.    (മുസ് ലിം)