الحديث الخامس والثلاثون
"لا تحاسدوا ولا تناجشوا ولا تباغضوا"
عن أبي هُريرةَ رضي اللهُ عنه قال: قال رسوُل الله صلى الله عليه وسلم : [لا تَحَاسَدُوا، ولا تَنَاجَشُوا، ولا تَباغَضُوا، ولا تَدَابَرُوا، ولا يَبعْ بَعْضُكُمْ على بَيْعِ بَعْضٍ، وكُونُوا عِبادَ اللهِ إخْوَاناً، المُسْلمُ أَخُو المُسْلمِ: لا يَظْلِمُهُ، ولا يَكْذِبُهُ، ولا يَحْقِرُهُ، التَّقْوَى هاهُنا - ويُشِيرُ إلى صَدْرِه ثَلاثَ مَرَّاتٍ , بِحَسْبِ امْرِىءٍ مِنَ الشَّرِّ أن يَحْقِرَ أخاهُ المُسْلِمَ، كُلُّ المُسْلِمِ على الْمسْلِم حَرَامٌ: دَمُهُ ومالُهُ وعِرْضُهُ
رَوَاهُ مُسْلِمٌ
ഹദീസ് 35 വിദ്വേശവും പകയും പാടില്ല
അബൂഹുറൈറ(റ)യിൽ നിന്നു നിവേദനം, നബി(സ) പറയുകയുണ്ടായി നിങ്ങൾ അസൂയ പുലർത്തുകയോ, നജശ് നടത്തുകയോ വിദ്വേഷം വെച്ചു പുലർത്തുകയോ പരസ്പരം തിരിഞ്ഞു കളയുകയോ ചെയ്യരുത്, ഒരാൾ വിറ്റതിനു മുകളിൽ മറ്റൊരാൾ കച്ചവടം പറയുകയോ ചെയ്ചാൻ പാടില്ല, നിങ്ങൾ അല്ലാഹുവിൻ്റെ അടിയാറുളായ സഹോദരങ്ങളായി മാറുക. ഒരു വിശ്വാസി മറ്റൊരു വിശ്വാസിയുടെ സഹോദരനാണ്, അവനെ ദ്രോഹിക്കുകയോ കളവാക്കുകയോ, നിന്ദിക്കുകയോ ചെയ്യാൻ പാടില്ല, സൂക്ഷ്മത ഇവിടെയാകുന്നു എന്ന് നെഞ്ചിലേക്കു ചൂണ്ടി മൂന്നു പ്രവാശ്യം നബി(സ) പറയുകയുണ്ടായി. തൻ്റെ സഹോദരനെ നിസാരപ്പെടുത്തുകയെന്നത് മാത്രം മതി ഒരാൾക്കു തിന്മയുണ്ടാകാൻ. ഓരോ വിശ്വാസിയുടെയും രക്തവും സമ്പത്തും അഭിമാനവും മറ്റുള്ളവർക്കു നിഷിദ്ദമാകുന്നു.
(മുസ് ലിം)