ARBAUNA


“االطهور شطر الإيمان”

عن أبي مالكٍ الحارِثِ بنِ عاصِمٍ الأَشْعَرِيِّ رضي اللهُ عنهُ قال : قال رسولُ اللهِ صلى الله عليه وسلم: [الطُّهُورُ شَطْرُ الإِيَمانِ، والحمدُ لِلهِ تَمْلأُ الْمِيزَانَ، وسُبْحانَ اللهِ والحمدُ لِلهِ تَمْلآنِ – أو تَمْلأُ – ما بَيْنَ السَّمآءِ والأرضِ، والصَّلاةُ نورٌ، والصَّدَقَةُ بُرْهانٌ، والصَّبْرُ ضِيَاءٌ، والْقُرآنُ حُجَّةٌ لَكَ أو عَلَيْكَ، كُلُّ النَّاسِ يَغْدو، فَبائعٌ نَفْسَهُ، فَمُعْتِقُها أَو مُوبِقُها

رَوَاهُ مُسْلِمٌ


ഹദീസ് 23  ശുദ്ദീകരണത്തിൻ്റെ പ്രാധാന്യം


ഹാരിഥ്(റ) വിൽ നിന്നു നിവേദനം, നബി(സ) പറയുകയുണ്ടായി ശുദ്ദീകരണം ഈമാനിൻ്റ പകുതിയാകുന്നു, അൽഹംദു ലില്ലാഹ് തുലാസ് നിറക്കുന്നതാകുന്നു, സുബ് ഹാനല്ലാഹ്, അൽ ഹംദുലില്ലാഹ് എന്നിവ ആകാശ ഭൂമികളെയോ അതിനിടയിലുള്ളതിനെയോ നിറക്കുന്നതാകു ന്നു. നമസ്കാരം പ്രകാശവും സ്വദഖ തെളിവുമാകുന്നു, ക്ഷമ വെളിച്ചവും ഖുർആൻ നിനക്ക് അനുകൂലമോ പ്രതികൂലമോ ആയ രേഖയുമാകുന്നു. മുഴുവൻ മനുഷ്യരും കാലത്തു പുറപ്പെ ടുകയും തങ്ങളുടെ ശരീരത്തെ വിൽക്കുകയുമാകുന്നു, ചിലർ അതിനെ സ്വതന്ത്രരാക്കുകയോ മറ്റു ചിലർ അതിനെ നശിപ്പിക്കുകയോ ചെയ്യുന്നു.    ( മുസ് ലിം)